
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്, മാസച്യുസെറ്റ്സ് ഗവര്‍ണര്‍മാര്‍ മാസ്‌കുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചു. കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും തുടരെ കുറയുന്ന സാഹചര്യത്തിലാണിത്.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോകെല്‍ അറിയിച്ചത് പ്രകാരം പൊതു ഇടങ്ങളിലെ അടച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഇനി നിര്‍ബന്ധമാക്കില്ല. അതേസമയം ന്യൂയോര്‍ക്കിലെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുന്നതില്‍ മാര്‍ച്ച് ആദ്യ വാരം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് ശേഷം മാസച്യുസെറ്റ്സില്‍ വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ അറിയിച്ചു.
അമേരിക്കയില്‍ മാസ്‌ക് അടക്കം കോവിഡ് നിബന്ധനകള്‍ പലതും ലഘൂകരിക്കാന്‍ തീരുമാനിക്കുന്ന സ്റ്റേറ്റ് അധികൃതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
വരും ആഴ്ചകളില്‍ സ്‌കൂളുകളിലടക്കം മാസ്‌ക് ഒഴിവാക്കുമെന്ന് ന്യൂജഴ്‌സി, കാലിഫോര്‍ണിയ, കണക്റ്റിക്കട്ട്, ഒറിഗണ്‍ സ്റ്റേറ്റ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം സ്‌കൂളുകളിലടക്കം മാസ്‌ക് നിര്‍ബന്ധമാണെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വൈറ്റ് ഹൗസ് അധികൃതര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here