വിഴിഞ്ഞം ടെർമിനലിനായി കൊങ്കൺ റെയിൽവേ പ്രോജക്ട് ലിമിറ്റഡ് നൽകിയ ഡിപിആറിലെ പദ്ധതി തുകയെക്കാൾ കൂടുതൽ തുക അനുവദിച്ചത് സമാനമായ മറ്റ് തുരങ്ക പാതകളുടെ നിർമാണ ചെലവുകൾ കൂടി പരിഗണിച്ചെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം.
പദ്ധതി പ്രദേശത്തെ ഭൂമിയുടെ വില, തുരങ്കനിർമ്മാണ ചെലവ്, ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ പരിഗണനകൾ അടിസ്ഥാനമാക്കിയുള്ള അധിക പ്രവർത്തന ക്രമീകരണങ്ങളുടെ സൗകര്യങ്ങൾ എന്നിവയാണ് കണക്കാക്കിയ തുകയിൽ നിന്നും വർധനയുടെ കാരണങ്ങളെന്നും കേന്ദ്രം പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. ഡിപിആറിൽ വകയിരുത്തിയ 1053 കോടി രൂപ 2014 കോടിയായാണ് ഉയർത്തിയത്. അതേ സമയം ഇത്തരം തുരങ്കങ്ങൾ നിർമിക്കുന്നതിന് ഭൂമി ശാസ്ത്രപരവും, പ്രാദേശികമായ ഘടകങ്ങളും, കേരളമടങ്ങുന്ന മേഖലയിലെ സമാന പദ്ധതികളുമായി താരതമ്യം ചെയ്താണ് അനുമതിയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.