90 ശതമാനം മത്സ്യത്തൊഴിലാളികളും കേന്ദ്ര പദ്ധതിയുടെ പരിരക്ഷയ്ക്ക് പുറത്ത്

പിഎംഎംഎസ്‌വൈ പ്രകാരം 22,14,893 ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് 14.68 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടു കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികളിൽ 90 ശതമാനവും ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറത്താണ് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഡോ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മൃഗ പരിപാലന- ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയാണ് ഈ വിവരങ്ങൾ നൽകിയത്.

‘ബ്ലൂ റെവല്യൂഷൻ -സംയോജിത വികസനവും ഫിഷറീസ് മാനേജ്മെന്റും’ എന്നപേരിലുള്ള സ്കീം “പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന “എന്ന് പേര് മാറ്റുക മാത്രമാണ് ഇപ്പൊൾ ചെയ്തിരിക്കുന്നത്. ഈ സ്കീം വഴി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി ചിലവാക്കിയ തുക എത്രയെന്നു മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

20,500 കോടി രൂപ 5 വർഷം കൊണ്ട് ചിലവാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി, ഒരു വർഷം ചെലവാക്കിയത് 14 കോടി ആണെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരത്തിൽ നിന്നും വ്യക്തമാകുന്നത്. വമ്പൻ തുകയ്ക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ച്‌ തലക്കെട്ട് സൃഷ്ടിക്കുന്നതിനപ്പുറം മറ്റൊന്നും നടക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News