കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സഹതടവുകാരിയായ അന്തേവാസിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്
മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിൻ്റെ മരണം കൊലപാതകമെന്ന് വ്യക്തമായത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ വെച്ച് സഹതടവുകാരിയാണ് കൊല നടത്തിയത്. ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി ഡി സി പി അമോസ് മാമ്മൻ പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ച ശേഷം പ്രതിയായ കൊൽക്കത്ത സ്വദേശിനി തജ്മി ബീവിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

ബുധനാഴ്ച രാത്രിയാണ് സെല്ലിൽ വെച്ച് ജിയ റാം ജിലോട്ടിന് നേരെ സഹതടവുകാരിയുടെ ആക്രമണം ഉണ്ടായത്. പ്രതിയായ തജ്മി ബീവിയുടെ മുഖത്ത് രക്തം കണ്ടതിനെ തുടർന്ന് ഇവരെ സെല്ലിൽ നിന്ന് മാറ്റി. വ്യാഴാഴ്ച പുലർച്ചെയാണ് ജിയ റാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടത്.

എന്നാൽ ബുധനാഴ്ച രാത്രി തന്നെ മരണം നടന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം അധികൃതർക്ക് വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News