ഭഗവത് ശേഖറിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണം; സുമനസുകളുടെ സഹായം തേടുന്നു

തിരുവനന്തപുരത്ത് വാന്റോസ് ജംഗ്ഷനില്‍ ചെരുപ്പ് കട നടത്തിയിരുന്ന ഭഗവത് ശേഖറിന്റെ ജീവിതം ഇപ്പോള്‍ ദുരിതത്തിലാണ്. അപ്രതീക്ഷിതമായെത്തിയ കരള്‍ രോഗം ഈ കുടുംബത്തെ തളര്‍ത്തി. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി 28 ലക്ഷം രൂപ വേണം. സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ചെരുപ്പ് കടയിലെ ചെറിയ വരുമാനം, ഭാര്യയും രണ്ടുകുട്ടികളുമായി ജീവിതം മുന്നോട്ടു പോകുന്നതിനിടെ പൊടുന്നനെ പിടിപെട്ട കരള്‍രോഗം, ഭഗവത് ശേഖറിന്റെ ജീവതം തന്നെ മാറ്റിമറിച്ചു.

ഭാര്യയും വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലാണ്. വാടകവീട്ടിലെ ഒറ്റമുറിയില്‍ കഴിയുന്ന ജീവതം സുമനസുകളുടെ സഹായം തേടുന്നു. കരള്‍ മാറ്റിവെയക്കലിനും തുടര്‍ചികിത്സക്കും വേണ്ടത്
28 ലക്ഷം രൂപയാണ്.

തിരുവനന്തപുരം പനവിളയിലെ ഗ്രമീണ്‍ ബാങ്കിലെ അക്കൗണ്ടിലേക്കോ, 94471 29852 എന്ന ഗൂഗിള്‍പെ നമ്പരിലോ സഹായമെത്തിക്കാം. ദുരിതകാലത്ത് ഈ ജീവതിത്തെ ചേര്‍ത്ത് പിടിക്കാം.

Google Pay Number: 94471 29852
Phonepe Number: 94471 29852

Account number: 40341101008674
Holder Name: Bhagavath Sekher
IFSC: KLGB0040341
Bank: Kerala Gramin Bank
Branch: Panavila

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News