തൃശൂര്‍ പുതുക്കാട് പാളം തെറ്റിയ ട്രെയിന്‍ നീക്കാന്‍ ശ്രമം തുടരുന്നു; വിവിധ ട്രെയിനുകള്‍ റദ്ദാക്കി

പുതുക്കാട് ചരക്കു തീവണ്ടി പാളം തെറ്റിയ തിനെ തുടര്‍ന്ന് ഇന്ന് 6 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് റദ്ദാക്കി. ഗുരുവായൂര്‍- എറണാകുളം പാസഞ്ചറും തിരുവനന്തപുരം-ഷൊര്‍ണൂര്‍ എക്സ്പ്രസും, ഷൊര്‍ണൂര്‍-എറണാകുളം മെമുവും, കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസും റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂര്‍ പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്. ഗതാഗത തടസത്തെ തുടര്‍ന്ന് ഇന്നലെ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്തും ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരിലും നിര്‍ത്തിയിട്ടിരുന്നു. നിലമ്പൂര്‍ കോട്ടയം- ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തി.

അതേസമയം തടസപ്പെട്ട ട്രെയിന്‍ ഗതാഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തിരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോല്‍ള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News