എം. മുകുന്ദന്റെ കഥ; മഹാവീര്യര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നല്‍കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എം മുകുന്ദനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.നിവിന്‍ പോളിയും ആസിഫലിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് മഹാവീര്യര്‍.

ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളുമൊക്കെ പ്രമേയമാക്കിയ ചിത്രമാണ് മഹാവീര്യര്‍.സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രംകൂടിയാണ് മഹാവീര്യര്‍.

നിവിന്‍ പോളിയും ആസിഫലിയുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.കേരളത്തിനു പുറമെ രാജസ്ഥാനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എം മുകുന്ദന്‍ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി.

ചിത്രത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍,ആസിഫ് അലി.ചിത്രത്തിലെ നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ‘മഹാവീര്യര്‍’ ചിത്രത്തില്‍ ഒന്നിക്കുന്നത്.ലാല്‍, ലാലു അലക്സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് ‘മഹാവീര്യര്‍’ നിര്‍മ്മിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News