കുപ്രസിദ്ധ ഗുണ്ട അബിനെ കാപ്പാ ചുമത്തി തടങ്കലിലാക്കി

കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും മോഷണം, പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ചങ്ങനാശ്ശേരി താലൂക്കില്‍ കങ്ങഴ വില്ലേജില്‍ കൊറ്റംചിറ ഭാഗത്ത് തകിടിയേല്‍ വീട്ടില്‍ ബിനു മകന്‍ അബിനെ കരുതല്‍ തടങ്കലിലാക്കി

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിനാണ് ഉത്തരവിട്ടത്. അബിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

കറുകച്ചാല്‍, മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആളുകളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസ്സുകളിലും മുണ്ടക്കയം പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണ കേസ്സുകളിലും പ്രതിയായ അബിന്‍ നാട്ടില്‍ ലഹളയുണ്ടാക്കുന്നതിന് ഇടയിരിക്കപ്പുഴ ഭാഗത്തെ ആരാധനാലയങ്ങള്‍ ആക്രമിച്ച കേസ്സിലും പ്രതിയാണ്. മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ റിമാന്റില്‍ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News