കടലില്ലെങ്കിലും കോട്ടയത്തെ തുറമുഖം കുതിക്കുന്നു;രണ്ടാംഘട്ട വികസനത്തിന് തുടക്കമായെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് തുടക്കമായി. ആധുനിക വെയര്‍ഹൗസും 24 കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുള്ള ബാര്‍ജുമാണ് രണ്ടാഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇത്രയും കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുള്ള കേരളത്തിലെ ആദ്യത്തെ ബാര്‍ജ് ആയിരിക്കും കോട്ടയം പോര്‍ട്ടിലേത്

സംസ്ഥാനത്തെ അദ്യത്തെ ഉള്‍നാടന്‍ ജലഗതാഗത തുറമുഖമാണ് കോട്ടയം പോര്‍ട്ട്.നിലവില്‍ കരമാര്‍ഗ്ഗം ആണ് കണ്ടെയ്‌നറുകള്‍ കോട്ടയത്ത് എത്തിക്കുന്നത്.

തുറമുഖ വികസനത്തിനു നെടുംതൂണായി പ്രവര്‍ത്തിച്ചതു മന്ത്രി വി എന്‍ വാസവനാണ്. അദ്ദേഹം കോട്ടയം എംഎല്‍എ ആയിരുന്നു കാലഘട്ടത്തിലാണ് പോര്‍ട്ടിന്റെ പ്രാരംഭഘട്ടം നടപടികള്‍ ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News