സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ വഴിയും ലഭിക്കും

സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ വഴിയും ലഭിക്കും. ഓണ്‍ലൈന്‍ വില്‍പ്പനയുടെയും ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. മാര്‍ച്ച് 31 വരെ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലുകള്‍ക്ക് അഞ്ച് ശതമാനം വിലക്കിഴിവും ലഭ്യമാകും.

വില്‍പ്പനശാലകള്‍ വിപുലീകരിക്കുകയും പൊതുജനങ്ങള്‍ക്കു ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വ്യാപാരം രംഗത്തേക്കുളള സപ്ലൈകോയുടെ ചുവടുവയ്പ്. കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്‍പ്പനയുടെയും ഹോം ഡെലിവറിയുടെയും ഉദ്ഘാടനം സപ്ലൈകോ ആസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ബിന്ദു ശിവന്‍ ആദ്യ ഓര്‍ഡര്‍ സ്വീകരിച്ചു. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ അഞ്ചൂറിലധികം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

സപ്ലൈ കേരള മൊബൈല്‍ ആപ്പ് വഴിയാണ് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യേണ്ടത്. നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോഗ്രാം ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി എസ് ടി യും നല്‍കിയാല്‍ മതി. മാര്‍ച്ച് 31 വരെ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലുകള്‍ക്ക് അഞ്ച് ശതമാനം വിലക്കിഴിവു ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here