അടിയന്തരമായി ഉക്രൈന്‍ വിടണം: സ്വന്തം പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

ഉക്രൈനെതിരെ റഷ്യയുടെ സൈനിക നീക്കമുണ്ടാകുമെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ക്കിടെ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഏതു നിമിഷവും ഉക്രൈനെതിരെ റഷ്യ സൈനിക നീക്കം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന് ചുറ്റം റഷ്യയുടെ സൈനിക അഭ്യാസങ്ങള്‍ നടക്കുന്നുണ്ട്. അതിര്‍ത്തില്‍ വലിയ തോതില്‍ ആയുധങ്ങളും റഷ്യ എത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷിതരായി മടങ്ങാന്‍ പൗരന്‍മാരോട് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രൈനെതിരായ പുതിയ നീക്കങ്ങള്‍ അമേരിക്കയുമായുള്ള റഷ്യയുടെ ശത്രുത വര്‍ധിപ്പിച്ചിട്ടുണ്ട്. ശീതയുദ്ധ കാലത്തിന് സമാനമായുള്ള അവസ്ഥയാണ് നിലവിലുള്ളത്. യുഎസിന്റെ വിലയിരുത്തല്‍ പ്രകാരം 1,30,000 റഷ്യന്‍ സൈനികര്‍ യുക്രൈയിനുമായുള്ള അതിര്‍ത്തിക്കടുത്തു തമ്പടിച്ചിരിക്കുകയാണ്. ആയുധ സന്നാഹങ്ങളും തയാറായിക്കഴിഞ്ഞു.

അനുനയ നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. അധിനിവേശം നടത്തില്ലെന്നു റഷ്യ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതില്‍ കാര്യമില്ലെന്നാണ് പാശ്ചാത്യ ശക്തികളുടെ നിഗമനം. സ്വന്തം രാജ്യം സുരക്ഷിതമാക്കാനാണെന്ന വാദമുയര്‍ത്തി റഷ്യ യുക്രെയിനില്‍ ആക്രമണം നടത്തുമെന്നു തന്നെയാണ് അവര്‍ കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ഉക്രൈന് സഹായം നല്‍കുക എന്ന പേരില്‍ പ്രതിരോധിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേനയും തയ്യാറായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News