കൊവിഡ് മരണ കണക്കുകള്‍ മറച്ചുവച്ച് ഉത്തര്‍പ്രദേശ്

കിഴക്കന്‍ യൂപി യില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോദിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.

2020 ജനുവരി മുതല്‍ 2021 ആഗസ്റ്റ് വരെ കിഴക്കന്‍ യുപിയില്‍ നിരവധിപേര്‍ മരിച്ചു. യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കോവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകും എന്നാണ് പഠനം പറയുന്നത്.. എന്നാല്‍ യൂപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്.

കഴിഞ്ഞദിവസം കേരളത്തിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമര്‍ശനത്തിനു തൊട്ടു പിന്നാലെ വന്ന ഈ കണക്ക് യോഗി ആദിത്യനാഥിനും യുപി സര്‍ക്കാരിനമേറ്റ കനത്ത തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here