അമ്പലമുക്ക് കൊലപാതകം; വിനീതയുടെ മാല കണ്ടെടുത്തു

അമ്പലമുക്ക് കൊലപാതകത്തിൽ വിനീതയുടെ മാല കണ്ടെടുത്തു. കന്യാകുമാരി അഞ്ചു ഗ്രാലിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെടുത്തത്. പ്രതിയുമായി പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശി രാജേഷ് പൊലീസ് പിടിയിലായത്.

പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കിൽ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളും രേഖാ ചിത്രവും വച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കുള്ള വഴി തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News