റെയില്‍ പാളം മാറ്റി സ്ഥാപിച്ചു; ട്രെയിൻ ഗതാഗതം തുടങ്ങി

തൃശ്ശൂര്‍ പുതുക്കാട് ട്രെയിന്‍ പാളം തെറ്റിയ സ്ഥലത്തെ റെയില്‍ പാളം മാറ്റി സ്ഥാപിച്ചു. പരീക്ഷണ ഓട്ടം നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ തന്നെ പാളം തെറ്റിയ എന്‍ജിനും അഞ്ച് ബോഗികളും നീക്കം ചെയ്തിരുന്നു.

ഇരു പാതകളിലും ട്രെയിൻ കടത്തിവിട്ടു. തീവണ്ടികൾ വേഗത കുറച്ചാണ് കടത്തിവിടുന്നത്. മലബാർ എക്സ്പ്രസ്സ് ആണ് കടത്തിവിട്ടത്. 10 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിൻ കടത്തിവിട്ടത്. പാളം തെറ്റിയ ട്രെയിനിന്റെ കോച്ചുകൾ മാറ്റി. അപകടത്തില്‍ പെട്ട ബോഗികളും, പാളവും മാറ്റി സ്ഥാപിച്ചത് 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്.
സാധാരണ നിലയിലുള്ള ട്രെയിൻ ഗതാഗതത്തിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് റെയിൽവെ ഡിവിഷൻ മാനേജര്‍ ആർ. മുകുന്ദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News