രാജ്യത്ത് കൊവിഡ് കേസുകൾ കുറയന്നു; 50,407 പുതിയ കേസുകള്‍

രാജ്യത്ത് ആശ്വാസകരമായി കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 804 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,07,981 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനമായി കുറഞ്ഞു. നിലവിൽ 6,10,443 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. 1,36,962 പേർക്ക് രോഗം ഭേദമായതോടെ, രോഗമുക്തി നിരക്ക് 97.37 ശതമാനമായി.

അതേസമയം കൊവിഡ് മൂന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ നിലവിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here