ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി റിൻസീന, ഫോർട്ടുകൊച്ചി സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് സുഖമില്ലാതായെന്ന് പറഞ്ഞാണ് ഉടമയെ കബളിപ്പിക്കാൻ ശ്രമിച്ചത്.

ഹോട്ടലുടമകയെയും സുഹൃത്തിനെയും ആശുപത്രി മുറിയിലേയ്ക്ക് വിളിച്ചു വരുത്തി മർദിച്ചു. ഇവരിൽ നിന്ന് 11000 രൂപ കവർന്നെടുക്കുകയും ചെയ്തു. ഹോട്ടലുടമയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. യുവതി മുമ്പ് ഹണി ട്രാപ്പ് നടത്തിയിരുന്നതായും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News