ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും സഭയില്‍ ചിരി പടര്‍ത്തി ജോണ്‍ ബ്രിട്ടാസ് എം പി

സാധാരണഗതിയില്‍ വളരെ ഗൗരവസ്വഭാവത്തില്‍ മറുപടി പറയുന്ന ധനമന്ത്രി നിര്‍മല സീതാരാമനെപോലും പൊട്ടിച്ചിരിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉണ്ടായത്. ബജറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മറുപടി പറയുന്നതിനിടെ കുറച്ചേറെ തവണ കേരളത്തില്‍ നിന്നുള്ള സിപിഐ നേതാവ് ബിനോയ് വിശ്വം ധനമന്ത്രിയുടെ മറുപടി തടസ്സപ്പെടുത്തി.

ഈ സമയം കേരളത്തില്‍ നിന്നുള്ള സിപിഎം അംഗം ജോണ്‍ ബ്രിട്ടാസ് എഴുന്നേറ്റ്, ”എപ്പോഴും ഇങ്ങനെ സിപിഐ താഴോട്ടാണ്, സിപിഐ  താഴോട്ടാണ് എന്ന് മന്ത്രി പറയുന്നതുകൊണ്ടല്ലേ ബിനോയ് വിശ്വത്തെ ദേഷ്യം പിടിപ്പിക്കുന്നത്? അതുകൊണ്ട് മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താനുളള അവകാശം അദ്ദേഹത്തിനുണ്ട്” എന്ന് തമാശരൂപേണ പറഞ്ഞു. ഗൗരവത്തില്‍ മറുപടി പറയുകയായിരുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ മാത്രമല്ല, സഭ മുഴുവന്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിയോടയാണ് സ്വീകരിച്ചത്.

വാസ്തവത്തില്‍ ധനമന്ത്രി മറുപടി പറഞ്ഞുകൊണ്ടിരുന്നത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPI), ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്ട് (WPI) എന്നിവ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കാണ്. കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് താഴോട്ടാണ് എന്ന് പറയാന്‍ പലതവണ ‘CPI താഴോട്ടാണ്’ എന്നാണ് ധനമന്ത്രി ഉപയോഗിച്ചത്.

എന്തായാലും ജോണ്‍ ബ്രിട്ടാസ് എം പിയുടെ നര്‍മ്മ രൂപേണയുള്ള ഈ  മറുപടി ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News