ഫഹദിനും നസ്രിയയ്ക്കും യു.എ.ഇ ഗോൾഡൻ വിസ

തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും ,നസ്രിയ നസീമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു . ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് യു.എ.ഇ യുടെ ഗോൾഡൻ വിസ ലഭിക്കുന്നത്.

ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് . ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി .

അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി , ദുബൈ ടി.വി ഡയറക്ടർ അഹമ്മദ് , പി.എം അബ്ദുറഹ്മാൻ , ഫാരിസ് ഫൈസൽ എന്നിവർ സംബന്ധിച്ചു .

ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു . വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് യു.എ .ഇ നൽകി വരുന്ന പത്ത് വർഷ താമസ വിസയാണ് ഗോൾഡൻ വിസ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News