‘ ബീഫ് കാന്താരി പിരളൻ ‘ ഉച്ചയൂണിന് കേമനാ….

ഉച്ചയൂണിനൊപ്പം ബീഫ് കാന്താരി പിരളൻ കൂടി ഉണ്ടെങ്കിൽ കേമമായി.

ആവശ്യമായ സാധനങ്ങള്‍..

1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

2.കടുക് – അര ചെറിയ സ്പൂൺ

3.ഇഞ്ചി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

4. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

5.തക്കാളി – ഒന്ന്, അരിഞ്ഞത്

6.ബീഫ് വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് – 150 ഗ്രാം

7.കാന്താരി മുളക് – ആറ്

പച്ചമുളക് – രണ്ട്

ഇഞ്ചി അരിഞ്ഞത് – അര വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ഏലയ്ക്ക – അഞ്ച്

കറുവാപ്പട്ട – ഒരു കഷണം

കുരുമുളക് – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.തേങ്ങാപ്പാൽ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ചെറുതീയിലാക്കി നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

∙മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ഇറച്ചിക്കഷണങ്ങളും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ആവി വരുമ്പോൾ ഏഴാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്ത് ഇറച്ചി നന്നായി വേവിക്കുക. വെന്തു വരണ്ടു വരുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News