ഉത്തരാഖണ്ഡിൽ വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് ബിജെപി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി. ഉത്തരാഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ ഉടൻ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി.

ഇതിനായി ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും പുഷ്കർ സിങ് ധാമി അറിയിച്ചു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരേ നിയമം ബാധകമാകും. ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News