10 വയസ്സുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചതായി ആരോപണം; പരാതി കോൺഗ്രസ് അഭിഭാഷകൻ ഇടപെട്ട് മുക്കി

കാസർകോഡ് പെരിയയിൽ പത്ത് വയസ്സുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചതായി ആരോപണം. കല്ല്യോട്ടെ ഐ എൻ ടി യു സി നേതാവിനെതിരായ പരാതി കോൺഗ്രസ് അഭിഭാഷകൻ ഇടപെട്ട് മുക്കി. സംഭവത്തിൽ പ്രതിഷേധം ശക്തം. പെരിയ കല്ല്യോട്ടെ പത്ത് വയസ്സുകാരിയെ ഐ എൻ ടി യു സി നേതാവ് വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചതായാണ് പരാതിയുയരുന്നത്.

ഐ എൻ ടി യു സി നേതാവിനെ രക്ഷപ്പെടുത്താൻ കോൺഗ്രസ് അഭിഭാഷക നേതാവ് ഇടപെട്ടു. കുട്ടിയുടെ മാതാപിതാക്കളുടെ മേൽ സമ്മർദ്ധം ചെലുത്തി പരാതി നൽകുന്നതിൽ അഭിഭാഷകൻ പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. കോൺഗ്രസ് നേതാവ്‌ പീഡിപ്പിച്ചപ്പോൾ ബഹളം വച്ച് ഓടി രക്ഷപ്പെട്ട പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നു.

കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതിനെ തുടർന്ന് ബേക്കൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കോൺഗ്രസ് അഭിഭാഷക നേതാവ് സംഭവമൊതുക്കാൻ രംഗത്തെത്തിയത്. കോൺഗ്രസ് നേതാക്കളെ ഭയന്ന്‌ രക്ഷിതാക്കൾ പൊലീസിനോട് സഹകരിക്കുന്നില്ല. പരാതിയില്ലെന്നാണ് അറിയിച്ചത്.

സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. പോക്സോ പരിധിയിൽ വരുന്ന സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും, കേസൊതുക്കാൻ ശ്രമിച്ച അഭിഭാഷകനെയും പ്രതി ചേർക്കണമെന്നും ആവശ്യമുയരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News