മലപ്പുറം വള്ളിക്കുന്ന് യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി

മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലില്‍ യുവതി ട്രെയ്നിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന് കാരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഭര്‍ത്താവ് അത്താണി സ്വദേശി ഷാലുമോന്റെയും വീട്ടുകാരുടെയും നിരന്തര പീഡനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും ഇത് പല തവണ വിലക്കിയെങ്കിലും തുടരുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും പതിവായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവ് ഷാലുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം എസ്പിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനമാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന ലിജിന എഴുതി വച്ച ആത്മഹത്യാകുറിപ്പ് ബന്ധുക്കള്‍ പൊലീസിന് കൈമാറിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News