പത്താം നിലയിൽ നിന്നും മകനെ ബെഡ് ഷീറ്റിൽ തൂക്കി അമ്മയുടെ സാഹസികത

പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും താഴത്തെ നിലയിൽ വീണ തുണിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ തൂക്കിയിറക്കിയ അമ്മയുടെ സാഹസിക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. താഴത്തെ നിലയിൽ നിന്നും തുണിയെടുത്ത് മഞ്ഞ നിറത്തിലുള്ള ബെഡ്ഷീറ്റിൽ കെട്ടി മകനെ മുകളിലേക്ക് വലിച്ച് കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സെക്ടർ 82ലുള്ള സൊസൈറ്റിയിലാണ് സംഭവം നടന്നത്.

സമീപത്തുള്ള ബിൽഡിംങ്ങിൽ നിന്നും പകർത്തിയതാണ് ദൃശ്യങ്ങൾ.മകന്റെ ജീവനേക്കാൾ വലുതാണോ വസ്ത്രമെന്നാണ് ഉയരുന്ന വിമർശനം. ട്വിറ്ററിൽ എൻഡി ടി വി സീനിയർ പൊളിറ്റിക്കൽ എഡിറ്റർ ഉമാശങ്കർ സിങ് പങ്കുവെച്ച വീഡിയോ ഇതിനോടകം അമ്പതിതായിരത്തിലധികം പേർ കണ്ടു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News