പ്രിയ അധ്യാപികക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി

അന്തരിച്ച പ്രൊഫസര്‍ കെ വി നാരായണികുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. രാവിലെ എട്ടു മണിയോടെയാണ് കലൂര്‍ പോണോത്ത് റോഡ് വസതിയില്‍ നടന്‍ മമ്മൂട്ടി എത്തിയത്. 1974ല്‍ എറണാകുളം ലോ കോളേജില്‍ മമ്മൂട്ടിയുെട അധ്യാപികയായിരുന്നു പ്രൊഫസര്‍ നാരായണികുട്ടി. എറണാകുളം, തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജുകളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്നു. സംസ്‌ക്കാരം വൈകിട്ട് 4 മണിക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here