ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു

ലേലം നിയന്ത്രച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഐപിഎല്‍ താര ലേല നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുഴഞ്ഞു വീണ എഡ്മിഡസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു.

ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്നത് ഹ്യൂ എഡ്മീഡ്‌സാണ്.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 മെഗാ ലേലത്തിന്റെ ആദ്യ ദിനത്തില്‍ ശിഖര്‍ ധവാനും കഗിസോ റബാഡയും യഥാക്രമം 8.25 കോടി രൂപയ്ക്കും 9.25 കോടി രൂപയ്ക്കും പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (കെകെആര്‍) വിറ്റു.

നിലവിലെ എട്ട് ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയോടൊപ്പം രണ്ട് പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവയുമുണ്ട്.

ഐപിഎല്‍ 2022 ലേലത്തില്‍ പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫുകളും സ്‌കൗട്ടുകളും ചിലരുടെ് ക്യാപ്റ്റന്‍മാരും  പങ്കെടുക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News