കുട്ടികൾക്ക് ബേക്കറി സാധനങ്ങള്‍ക്ക് പകരം ഇത് കൊടുത്തു നോക്കൂ….

കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങള്‍ക്ക് പകരം കൊടുക്കാവുന്ന ഹെല്‍ത്തിയായിട്ടുള്ള ഒരു സാധനമാണ് പ്രോട്ടീൻ പൗഡർ.ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും നല്ലതാണ് ഈ സൂപ്പര്‍ സാധനം.

ആവശ്യമായ സാധനങ്ങള്‍

അണ്ടിപ്പരിപ്പ്-1 കപ്പ്
ബദാം-1 കപ്പ്
നിലക്കടല-1 കപ്പ്
കറുത്ത എള്ള്-1 കപ്പ്
പുഴുങ്ങലരി -1 1/2 കപ്പ്
പഞ്ചസാര-4 table spoon
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി വെള്ളം വാർത്ത് എടുക്കുക.ശേഷം പഞ്ചസാര ഒഴികെയുള്ള എല്ലാ ചേരുവകളും ഓരോന്നും വേറെ വേറെ ആയി നോൺസ്റ്റിക് പാത്രത്തിലോ ചട്ടിയിലോ ഇട്ട് നന്നായി വറുത്തെടുക്കുക.

വറുത്തെടുത്തതിന് ശേഷം തണുത്ത് കഴിഞ്ഞാൽ ഓരോന്നും വേറെ വേറെ തന്നെ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക.പഞ്ചസാരയും പൊടിച്ചെടുക്കുക.

ഇനി ഇതെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്യുക.ഒരു പിഞ്ച് ഉപ്പു കൂടി ചേർക്കാം.നല്ല സ്വാദിഷ്ടമായ പ്രോട്ടീൻ പൗഡർ തയ്യാർ.നന്നായി അടച്ചുറപ്പുള്ള ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് സൂക്ഷിച്ചാൽ ഒരുപാട് ദിവസം കേടുകൂടാതെ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here