ഹിജാബ് വിവാദം; മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചന; ഗവർണർ

ഹിജാബ് വിവാദം സൃഷ്ടിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് പെൺകുട്ടികളാണ്.

ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കൽ അല്ലെന്നാണ് ഗവർണറുടെ നിലപാട്.

സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങൾ ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. സിഖ് മതം പ്രകാരം തലയിൽ തലപ്പാവ് നിർബന്ധമാണെന്നാണ് ഗവർണർ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News