സ്മാര്‍ട്ടാകാനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍ : ഹോളോഗ്രാമിന് പകരം ഇനി ക്യുആര്‍ കോഡെത്തുന്നു

അടിമുടി മാറാനുറച്ച് ബിവറേജസ് കോര്‍പറേഷന്‍. മദ്യക്കുപ്പികളിലിനി സുരക്ഷാമുദ്രയായി ഹോളോഗ്രാമില്ല, പകരം ക്യുആര്‍ കോഡെത്തുന്നു. ഓരോ മദ്യക്കുപ്പിക്കും പ്രത്യേകം കോഡ് ഡിസ്റ്റിലറികളില്‍ നിന്ന് തന്നെ പതിക്കും. ഇതോടെ ഡിസ്റ്റിലറി മുതല്‍ ഷോപ്പ് വരെയുള്ള മദ്യത്തിന്റെ നീക്കം ഇനി സുഗമമായി നിരീക്ഷിക്കാം.

വ്യാജമദ്യ വില്പന തടയാനാണ് നിലവില്‍ ഹോളോഗ്രാം പതിക്കുന്നത്. ഡിസ്റ്റിലറികളില്‍ നിന്നെത്തുന്ന മദ്യക്കുപ്പികളില്‍ ബിവറേജസ് ഗോഡൗണുകളില്‍ വെച്ചാണ് ഹോളോഗ്രാം പതിക്കുന്നത്. പുറംകരാര്‍ വഴി പതിക്കുന്ന ഈ സുരക്ഷാമുദ്ര പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുള്ളതായി പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്യുആര്‍ കോഡിലേക്ക് മാറാന്‍ ബിവറേജസ് കോര്‍പറേഷന്‍ തയ്യാറെടുക്കുന്നത്.

ഇതോടെ, മദ്യശേഖരത്തിന്റെ തത്സമയ വിവരം ഓണ്‍ലൈനില്‍ ലഭിക്കുകയും കച്ചവടത്തിലെ ക്രമക്കേടുകള്‍ പെട്ടെന്ന് തടയാനുമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ടെന്‍ഡറില്‍ ഇതിനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ 17 ഗോഡൗണുകളും 175 ഷോപ്പുകളും കൂടി തുറക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് ബിവറേജസ് കോര്‍പറേഷന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News