അനാരോഗ്യകരമാണ് ഈ ‘കുടി’ശീലങ്ങൾ

ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്ന ശീലവും. എന്താണ് കുടിക്കേണ്ടത്? എത്ര കുടിക്കാം? എങ്ങനെ കുടിക്കണം എന്നതെല്ലാം പ്രധാനമാണ്. ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന അനാരോഗ്യകരമായ ‘കുടി’ശീലങ്ങൾ ഏതൊക്കെയെന്നറിയാം.

പതിവായുള്ള മദ്യപാനം

മദ്യം കഴിച്ചതുകൊണ്ട് ഒരു ഗുണവുമില്ല എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. നിങ്ങൾ പതിവായി മദ്യം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, പൊണ്ണത്തടി, ഓർമക്കുറവ്, ന്യൂറോഇൻഫ്ലമേഷൻ, കരൾ പ്രശ്നങ്ങൾ ഇതെല്ലാം ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത മധുരപാനീയങ്ങൾ

സോഡയാണ് ഇഷ്ടപാനീയം എങ്കിൽ അത് ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. പ്രമേഹരോഗികൾ മാത്രമല്ല പഞ്ചസാര ഒഴിവാക്കേണ്ടത്. പഞ്ചസാരയുടെ അമിതോപയോഗം, അനിയന്ത്രിതമായി ശരീരഭാരം വ്യത്യാസപ്പെടുന്നതിനു കാരണമാകും. ഓർമക്കുറവിനും ഇത് കാരണമാകും. സോഫ്റ്റ്ഡ്രിങ്കുകൾ, ജ്യൂസ്, എനർജി ഡ്രിങ്കുകൾ, സോഡ മുതലായ പഞ്ചസാര കൂടതലടങ്ങിയ പാനീയങ്ങളെല്ലാം ഒഴിവാക്കണം.

ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ

ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതിരുന്നാൽ ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം സംഭവിക്കും. ഇത് സ്ഥിതി ഗുരുതരമാക്കും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ തലവേദന, കരൾസംബന്ധമായ പ്രശ്നങ്ങൾ, ഓർമക്കുറവ്, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ തലച്ചോറിന്റെ പ്രായമാകലും വേഗത്തിലാകും.

വെറുവയറ്റിലെ മദ്യപാനം

മദ്യപാനത്തെക്കാൾ ദോഷകരമാണ് ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറ്റിൽ മദ്യം കഴിക്കുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.

കാപ്പികുടി അമിതമായാൽ

ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന പാനീയമാണ് കാപ്പി. കാപ്പി മിതമായ അളവിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ അമിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കു കാരണമാകും മാത്രമല്ല അമിതമായ കാപ്പി കുടി ഡിമന്‍ഷ്യയ്ക്കും കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here