
തലസ്ഥാനത്ത് ഇടിയോടു കൂടിയ അതി ശക്തമായ മഴ. ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഖങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.
ഇടുക്കി വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം അറിയിച്ചികരുന്നു. ഇന്ന് ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ മഴ ആരംഭിച്ചത്.
അതേസമയം മധ്യ, തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്നും കന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ കാറ്റ് സജീവമായതിന്റെ പശ്ചാത്തലത്തിലാണ് ബംഗാള്‍ ഉള്‍കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കേരളത്തിലേക്ക് സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here