ഐപിഎൽ താരലേലം പുനരാരംഭിച്ചു

ലേലം നിയന്ത്രച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞുവീണതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം പുനരാരംഭിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇതിനെ തുടർന്ന് ഉച്ചഭക്ഷണം നേരത്തെയാക്കി. ലേലം 3 .45 ഓടെ പുനരാരംഭിച്ചു.

ചാരു ശർമയാണ് ലേലം നിയന്ത്രിക്കുന്നത്. ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുക.

20 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങൾ ഉണ്ട്. ആർ.അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ദീപക് ചഹാർ,ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.

മുജീബ് സദ്റാൻ, ആഷ്ടൺ ആഗർ, നതാൻ കോർട്ടർനൈൽ, പാറ്റ് കമ്മിൻസ്, ജോഷ് ഹാസൽവുഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആഡം സാംപ, ശാകിബുൽ ഹസൻ, മുസ്തഫിസുർ റഹ്‌മാൻ, സാം ബില്ലിങ്സ്, സാഖിബ് മഹ്‌മൂദ്, ക്രിസ് ജോർഡൻ, ക്രെയ്ഗ് ഓവർട്ടൺ, ആദിൽ റഷീദ്, ജേസൺ റോയ്, ജെയിംസ് വിൻസ്, ഡേവിഡ് വില്ല, ട്രെൻറ് ബോൾട്ട്, ലോക്കി ഫെർഗൂസൺ, ക്വിന്റൺ ഡികോക്, മർച്ചൻഡ് ഡി ലാൻഗെ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇംറാൻ താഹിർ, ഫാബിയൻ അലൻ, ഡൈ്വൻ ബ്രാവോ, എവിൻ ലൂയിസ് എന്നിവരാണ് ഈ പട്ടികയിൽ വരുന്ന വിദേശ താരങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News