കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തിൽ  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് കമ്മീഷൻ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി. ഉച്ചയോടെയാണ് മനുഷ്യാവകാശ കമ്മീഷൻ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചത്.

ആശുപത്രിയിലെ പ്രവർത്തനങ്ങൾ അടക്കം പരിശോധിച്ച സംഘം യുവതി മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടോ എന്നത് പരിശോധിക്കുമെന്ന് വ്യക്തമാക്കി.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽവ്യക്തത വരൂ.നിലവിൽ സെക്യുരിറ്റി സംവിധാനം കുറവാണെന്നും സ്ത്രി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും കമ്മിഷൻ അംഗം ബൈജുനാഥ് വ്യക്തമാക്കി.

അതേ സമയം മരിച്ച യുവതിയെ പരിശോധിച്ച കാര്യത്തിൽ ജീവനക്കാർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അഡീഷണൽ ഡിഎംഒ ആണ് അന്വേഷിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുംകൊലപാതകത്തിൽ മെഡിക്കൽ കോളേജ് പൊലിസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ യാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here