ഹിപ്പോക്രാറ്റിക് പ്രതിജ്ഞ വേണ്ട!

പഠനത്തിന്റെ ആദ്യ ദിവസം ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ ഇനി വേണ്ടെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു. 1948 ല്‍ ലോക മെഡിക്കല്‍ കമ്മീഷന്‍ അംഗീകരിച്ച ഹിപ്പോക്രാറ്റിക് പ്രതിജ്ഞയായിരുന്നു വിദ്യാര്‍ഥികള്‍ ചൊല്ലിക്കൊണ്ടിരുന്നത്.

എന്നാല്‍ ഇതിനു പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള ‘മഹര്‍ഷി ചരക് ശപഥ്’ എന്ന പ്രതിജ്ഞ ഉള്‍പ്പെടുത്താനാണ് മെഡിക്കല്‍ കമ്മീഷന്റെ പുതിയ നീക്കം. ഇത് ഉടനെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പതിവ് രീതിയനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ബിരുദദാനച്ചടങ്ങില്‍ ഹിപ്പോക്രാറ്റിക് ഓത്ത് അഥവാ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയായിരുന്നു ചൊല്ലാറുള്ളത്.

അതുപ്പോലെത്തന്നെ മെഡിക്കല്‍ പഠനത്തിന്റെ ആരംഭത്തില്‍ വെളുത്ത കോട്ട് നല്‍കുന്ന ചടങ്ങിലും ഹിപ്പോക്രാറ്റിക് ഓത്ത് വിദ്യാര്‍ഥികള്‍ ചൊല്ലാറുണ്ടായിരുന്നു.

ഹിപ്പോക്രാറ്റസ് പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായിരുന്നു. അദ്ദേഹത്തെ ശാസ്ത്ര ചികിത്സയുടെ പിതാവായാണ് ലോകമെമ്പാടും പ്രകീര്‍ത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News