പാമ്പും പറന്നു ; വിമാനം അടിയന്തരമായി ഇറക്കി

ക്യാബിനില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ക്വാലാലംപൂരില്‍നിന്ന് താവൗവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം.

യാത്രക്കാരും വിമാന ജോലിക്കാരും പേടിച്ചുവിറച്ചതിനു പിന്നാലെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.അപൂര്‍വമാണെങ്കിലും ഏതു വിമാനത്തിലും ഇത് സംഭവിക്കാമെന്ന് എയർ ഏഷ്യ ചീഫ് സേഫ്റ്റി ഓഫീസർ ക്യാപ്റ്റൻ ലിയോങ് ടിയാൻ ലിംഗ് പറഞ്ഞു.

പാമ്പ് കയറിയെന്ന അറിഞ്ഞയുടന്‍ മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനം കുച്ചിംഗിലേക്ക് തിരിച്ചുവിടാൻ ക്യാപ്റ്റന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചുവിടുന്നതിന് മുമ്പ് വിമാനത്തിൽ നിന്ന് പാമ്പിനെ പുറത്തെടുക്കാൻ ഉചിതമായ നടപടി സ്വീകരിച്ചതായി ലിയോങ് പറഞ്ഞു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങള്‍ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളിൽ കയറിയതെന്ന് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here