ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് യുവാവ്; മുകളില്‍ക്കൂടി പായുന്ന ട്രെയിന്‍; അമ്പരപ്പിച്ച് വീഡിയോ; കൈയടിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ടാണ് സംഭവം നടന്നത്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഫെബ്രുവരി അഞ്ചിനാണ് സംഭവം. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് ) സാധാരണപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. റെയില്‍വേ പാളങ്ങള്‍ കടന്ന് വേണം മുഹമ്മദിന് വീട്ടില്‍ എത്താന്‍.

മടക്കയാത്രയില്‍ ചില കാല്‍നട യാത്രക്കാരും മുഹമ്മദിനൊപ്പമുണ്ട്. ദൂരെ നിന്നും ഒരു ഗുഡ്‌സ് ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിന്‍ കടന്നുപോകാന്‍ അവര്‍ പാളത്തില്‍ നിന്നും മാറിക്കൊടുത്തു. അപ്രതീക്ഷിതമായി മാതാപിതാക്കളോടൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീഴുന്നത് മുഹമ്മദ് കണ്ടു, ഒപ്പം ട്രെയിനും പാഞ്ഞ് വരുന്നുണ്ട്.

‘ചുവന്ന സല്‍വാര്‍ ധരിച്ചിരുന്ന പെണ്‍കുട്ടി പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു താന്‍. ഒരു ഗുഡ്സ് ട്രെയിന്‍ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പെണ്‍കുട്ടി ട്രാക്കില്‍ വീണ് കിടക്കുന്നതാണ് പിന്നീട് കണ്ടത്. വേറെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആര്‍ക്കു വേണ്ടിയാണെങ്കിലും ഞാന്‍ ഇതുതന്നെ ചെയ്യുമായിരുന്നു’ മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുഹമ്മദ് മെഹബൂബ് ഒരു നിമിഷം പോലും പാഴാക്കാതെസ്വന്തം ജീവനെക്കുറിച്ചും ചിന്തിക്കാതെ എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയുടെ നേരെ കുതിച്ചു.

പെണ്‍കുട്ടിയെ ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ മുഹമ്മദ് കുട്ടിയെ നടുവിലേക്ക് വലിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. പിന്നെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു അയാള്‍ ട്രാക്കിന് നടുവില്‍ കിടന്നു.

വീരോചിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മെഹബൂബ് പെണ്‍കുട്ടിയുടെ കൈപിടിച്ച് ട്രെയിനിന് അടിയില്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News