ഹിജാബ് വിഷയം; ഗവര്‍ണര്‍ക്കെതിരെ മുസ്ലീം ലീഗ്

ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ്. ആരിഫ് മുഹമ്മദ് ഖാന്‍ ഇതിന് മുന്‍പും നിലപാട് എടുത്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പ് ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഹിജാബ് മത വിഷയം ആയി കാണേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കര്‍ണാടകത്തിലേത് ഹിജാബിനെതിരായ കടന്നു കയറ്റം മാത്രം ആയി കാണണ്ട എന്നും സാദിഖലി ശിഹാബ് തങ്ങള്‍കൂട്ടിച്ചേര്‍ത്തു. അതേസമയം പി.പി ഷൈജലിനെ എം.എസ്.എഫില്‍ നിന്ന് പുറത്താക്കിയത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ഹിജാബ് വിവാദം സൃഷ്ടിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് പെൺകുട്ടികളാണ്.

ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കൽ അല്ലെന്നാണ് ഗവർണറുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News