വെണ്ടയ്ക്ക മുളകിട്ടത്; രുചിയും എരിവും ഒപ്പത്തിനൊപ്പം

വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ മലയാളികള്‍ക്കെന്നും പ്രിയപ്പെട്ടതാണ്. വളരെ പെട്ടെന്ന് വെണ്ടയ്ക്ക കൊണ്ട് തയാറാക്കിയെടുക്കാന്‍ കഴിയുന്ന ഒരു റെസിപ്പിയാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.

വെണ്ടയ്ക്ക മുളകിട്ടതിന്റെ ചേരുവകള്‍:-

വെണ്ടയ്ക്ക കഷ്ണങ്ങളാക്കിയത് – 10 എണ്ണം
മുളകുപൊടി – 2-3 ടീസ്പൂണ്‍
കായപ്പൊടി – 1 ടീസ്പൂണ്‍
വെള്ളം – 1/4 – 1/2 കപ്പ്
കടുക് – 1 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം 1 സ്പൂണ്‍ കടുക് ഇടുക. കടുക് താളിച്ച ശേഷം ഇതിലേക്ക് അരിഞ്ഞ് വെച്ച വെണ്ടയ്ക്ക ചേര്‍ത്ത് നന്നായി വഴറ്റണം. വെന്ത് പാകമാകുമ്പോള്‍ ആവശ്യത്തിന് കായപ്പെടിയും മുളകുപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി വഴന്ന് വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ നന്നായി വേവിക്കുക. കറി വെന്ത് പാകമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി
വെയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News