യോഗിയെ തള്ളി കേരളത്തിലെ അതിഥി തൊഴിലാളികള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ കേരള വിരുദ്ധ പ്രസ്താവനയെ എതിര്‍ത്ത് കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തിയ ഉത്തര്‍പ്രദേശ് സ്വദേശികള്‍. കേരളം ഇന്ത്യയിലെ ഏറ്റവും നല്ല നാടാണെന്നും മികച്ച ജോലിയും കൂലിയും ലഭിക്കുന്നത് കേരളത്തിലാണെന്നും അവര്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ജോലിയോ കൂലിയോ ഇല്ലാത്തതിനാലാണ് കേരളത്തില്‍ എത്തിയതെന്നും , ഇവിടം സ്വര്‍ഗ്ഗമാണെന്നുമാണ് സ്വന്തം മുഖ്യമന്ത്രിക്ക് യു പി ക്കാര്‍ നല്‍കുന മറുപടി. ആദിത്യനാഥിന്റെ അധിക്ഷേപത്തിന് ഇതിലും നല്ല മറുപടിയില്ല.

യു പി യല്ല കേരളമെന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിളിച്ചുപറയുകയാണ് ഉപജീവനത്തിനായി കേരളത്തില്‍ എത്തിയ യു പി സ്വദേശികള്‍. ഉത്തര്‍പ്രദേശില്‍ ജീവിച്ചിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് കേരളത്തിലേക്ക് വന്നത്. അവിടെ ജോലിയുമില്ല , കൂലിയുമില്ല . കേരള്‍ അച്ഛാ ഹേ… അവര്‍ പറയുന്നു

കൊവിഡ് കാലത്ത് കേരളത്തിലെ സര്‍ക്കാരും ജനങ്ങളും നല്‍കിയ സഹായം ഒരിക്കലും മറക്കില്ലെന്ന് നന്ദിയോടെ പറയുകയാണ് ഇവര്‍. തൊഴില്‍ മാത്രമല്ല ജീവിത സൗകര്യങ്ങളും തന്നു , ഈ നാട് ആയിരക്കണക്കിന് യു പി സ്വദേശികളാണ് അതിഥി തൊഴിലാളികളായി കേരളത്തിലുള്ളത്. അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഉത്തര്‍പ്രദേശ് കേരളമാകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News