തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും രാത്രി വരെ മഴയ്ക്ക് സാധ്യത

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.

അതേസമയം തലസ്ഥാനത്ത് ഇടിയോടു കൂടിയ അതി ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഖങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News