കോട്ടയത്ത്‌ ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; ആളപായമില്ല

ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.

തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. കഴിഞ്ഞദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് തീവണ്ടിക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here