യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം

കിഴക്കന്‍ യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.

യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകും എന്നാണ് പഠനം പറയുന്നത്. എന്നാല്‍ യൂപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്. കണക്കുകള്‍ പുറത്ത് വന്നത്തോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ഫലപ്രധമായി കൈകാര്യം ചെയ്തുവെന്ന ബിജെപി വാദം പൊളിയുകയാണ്.

ഭരണപരാജയമെന്ന വലിയ ഭാരവും പേറിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളെ ദുരിതകയത്തിലേക്ക് തള്ളിവിട്ട യോഗി സര്‍ക്കാര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉത്തര്‍പ്രദേശില്‍ അലയടിക്കുകയാണ്.

ആശുപത്രിയില്‍ ജീവവായു ലഭിക്കാതെ മരിച്ചവര്‍ മുതല്‍ ഗംഗയില്‍ ഒഴുകിവന്ന മൃതദ്ദേഹങ്ങള്‍ വരെ നീളുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഞെട്ടാലോടെയാണ് ഇന്ത്യന്‍ ജനത കണ്ടത്. ഇതിനിടെയാണ് ഭരണപരാജയം മറച്ചുപിടിക്കാന്‍ കൊവിഡ് മരണങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന സര്‍വ്വേ ഫലം പുറത്ത് വരുന്നത്.

കിഴക്കന്‍ യൂപി യില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോദിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. 2020 ജനുവരി മുതല്‍ 2021 ആഗസ്റ്റ് വരെ കിഴക്കന്‍ യുപിയില്‍ നിരവധിപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെങ്കിലും ഔദ്യോദിക മരണ കണക്ക് 23000 ആണ്.

എന്നാല്‍ യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകും എന്നാണ് പഠനം പറയുന്നത്. സംസ്ഥാനങ്ങള്‍ ദിനം പ്രതി പുറത്ത് വിടുന്ന കൊവിഡ് മരണ കണക്കുകളില്‍ സംഭവിച്ച വലിയ രീതിയിലുള്ള പൊരുത്തകേടുകളുടെ കണക്കുകള്‍ നേരത്തെ പുറത്ത് വന്നപ്പോഴും മുന്‍പന്തിയില്‍ ഉത്തര്‍പ്രദേശ് ഉണ്ടായിരുന്നു.

ഉത്തര്‍പ്രദേശ് പുറത്ത് വിടുന്ന മരണ കണക്കുകളും നഷ്ടപരിഹാരത്തിനായി സംസ്ഥാനം സുപ്രീംകോടതിയില്‍ നല്‍കിയ കണക്കുകളും തമ്മിലാണ് വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 23000 പേര് മാത്രം മരിച്ചുവെന്ന് ഔദ്യോഗിക കണക്ക് ഉള്ള യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് 34000 പേര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ്.

ഇത്തരത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് കൊവിഡ് മരണങ്ങള്‍ മറച്ചുവെച്ചുവെന്ന് ഉള്‍പ്പടെയുള്ള കണക്കുകള്‍ പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News