ഗുരുവായൂർ ആനയോട്ടത്തിന് ഒരാന മാത്രം

ഗുരുവായൂർ ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ചുള്ള ആനയോട്ട ചടങ്ങിൽ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം പാലിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനം . ആനയോട്ട ചടങ്ങിൽ ഒരാനയെ മാത്രം പങ്കെടുപ്പിക്കും.

പളളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് മൂന് ആനകളെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി തേടി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകാനും ദേവസ്വം തീരുമാനിച്ചു.

ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎ എസിൻ്റെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി വൈകി ചേർന്ന ദേവസ്വം ഭരണസമിതിയുടെ അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

നേരത്തെ ആനയോട്ട ചടങ്ങിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ജില്ലാ ഭരണകൂടത്തിന് ദേവസ്വം കത്തും നൽകി.

എന്നാൽ ഫെബ്രുവരി 10ന് തൃശൂർ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിട്ടറിങ്ങ് കമ്മിറ്റി യോഗത്തിൽ, ജില്ല ബി കാറ്റഗറിയിൽ ആയതിനാൽ ആചാരപരമായ ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്ക് ഒരു ആനയെ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തീരുമാനിച്ചു.

ഈ തീരുമാനം നടപ്പിലാക്കാൻ ദേവസ്വത്തിന് മേൽ നിർദ്ദേ മുണ്ടായി.ഈ സാഹചര്യത്തിൽ ജില്ലാ മോണിട്ടറിങ്ങ് സമിതിയുടെ തീരുമാനത്തിനുസൃതമായി ഒരു ആനയെ മാത്രം ആനയോട്ടത്തിന് പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയാണുണ്ടായത്. ഫെബ്രുവരി 22 ന് നടക്കുന്ന പള്ളിവേട്ട എഴുന്നളളിപ്പിനും 23 ന് നടക്കുന്ന ഉൽസവആറാട്ടിലും മൂന്നു ആനകളെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി തേടി ജില്ലാ ഭരണകൂടത്തിന് ദേവസ്വം കത്തും നൽകും.

ഈ ചടങ്ങുകളിൽ ആനകൾ പ്രദക്ഷിണം വെക്കുന്നത് ക്ഷേത്ര മതിൽക്കെട്ടിനോട് ചേർന്ന ,ക്ഷേത്ര ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടിയായതിനാൽ കോവിഡ് മാനദണ്ഡം പാലിച്ച് ഭക്തജനങ്ങളെ നിയന്ത്രിച്ച് പളളിവേട്ട, ആറാട്ട് ചടങ്ങുകൾ നടത്താനാകുമെന്ന കാര്യവും കത്തിൽ ജില്ലാ ഭരണ കൂടത്തെ അറിയിക്കും.

ഫെബ്രുവരി 14 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ആനയോട്ട ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാനുള്ള ആനയെ നേരത്തെ തെരഞ്ഞെടുത്ത ആറു ആനകളിൽ നിന്ന് നറുക്കിട്ടെടുക്കും.

യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News