കോഴിക്കോട് മങ്കയം വനത്തോട് ചേർന്ന മലയിൽ തീപിടിത്തം

കോഴിക്കോട് ബാലുശ്ശേരി മങ്കയം, വനത്തോട് ചേർന്ന മലയിൽ തീപിടിത്തം. കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് ഭൂമി കത്തിനശിച്ചു. പനങ്ങാട് പഞ്ചായത്തിലെ ആറാം വാർഡിൽ  സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ട ഭൂമിയിലാണ് ശനിയാഴ്ച ഉച്ചയോടെ തീ പടർന്നത്.

കിനാലൂർ റബ്ബർ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഇവിടെ നിന്ന് ഏതാനും മാസം മുമ്പ് റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ വലിയ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല.

ജനവാസ മേഖലയല്ലാതിരുന്നതും കുറ്റിക്കാടുകളും കാട്ടുവള്ളികളും മാത്രമായിരുന്നതും അപകടം ഒഴിവാക്കി.15 ഏക്കറിലധികം ഭൂമിയാണ്  കത്തിനശിച്ചത്.

അതേസമയം നരിക്കുനി നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here