അറബിക്കടലില്‍ വന്‍ ലഹരി വേട്ട ; 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി

അറബില്‍ക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട.525 ഹൈകിലോ ഹാഷിഷും 234 കിലോ ക്രിസ്റ്റല്‍ മെതാംഫെറ്റാമൈനും പിടികൂടി. 2000 കോടി വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്.

ഇന്ത്യന്‍ നാവിക സേനയുമായി ചേര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ഓപ്പറേഷനിലാണ് കോടികളുടെ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി രണ്ട് വലിയ ബോട്ടുകള്‍ അറബിക്കടലില്‍ നിന്ന് ഗുജറാത്തിനെയോ മുംബൈയോ ലക്ഷ്യം വെച്ച് പോകുന്നതായി എന്‍സിബിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എന്‍സിബിയുടെ ഓപ്പറേഷന്‍സ് യൂണിറ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. പാകിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here