തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഇളവുകള്‍.

ഇതുവരെ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം എട്ട്മണി വരെയായിരുന്നു അനുമതി. പദയാത്രകള്‍ ഉപാധികളോടെ നടത്താനും അനുമതി നല്‍കുന്നുണ്ട്.

പരിമിതമായ ആളുകളെ ഉള്‍ക്കൊള്ളിച്ച് പദയാത്ര നടത്താനാണ് അനുമതി. കഴിഞ്ഞ ദിവസവും പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അതാത് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിശ്ചയിക്കാമെന്നും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ പാലിക്കണമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News