ഫിഫ ക്ലബ്ബ് ലോകകപ്പ് ചെൽസിക്ക്

ഫിഫ ക്ലബ്ബ് ലോകകപ്പ് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക്. അതി വാശിയേറിയ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസിനെ തോൽപിച്ചാണ് ചെൽസി ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.

എക്സ്ട്രാ ടൈമിൽ കളി തീരാൻ 5 മിനുട്ട് ബാക്കി നിൽക്കെ ലഭിച്ച പെനാൽട്ടി കിക്ക് കായ് ഹവേർട്സ് ഗോളാക്കി മാറ്റിയതോടെ ചെൽസി കിരീടം ഉറപ്പാക്കി.

നിശ്ചിത സമയത്ത് ചെൽസിക്കായി ബുള്ളറ്റ് ഹെഡ്ഡറിലൂടെ റൊമേലു ലുക്കാക്കുവും , പൽമെയ്റാസിനായി പെനാൽട്ടിയിലൂടെ റാഫേൽ വെയ്ഗയും ഗോൾ നേടി. മത്സരത്തിൽ പൽമെയ്റാസിന്റെ ലുവാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ചെൽസിയുടെ ആദ്യ ക്ലബ്ബ് ലോകകപ്പ് കിരീട നേട്ടമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here