
ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ദാരിദ്ര്യ നിർമാർജനം, മികച്ച ജീവിത നിലവാരം തുടങ്ങിയവയിൽ കേരളത്തിന്റെ മികവ് മൂന്നാം ലോകരാജ്യങ്ങൾക്കും മാതൃകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേരളം പോലെയാകണം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ മാലിന്യസംസ്കരണ മ്യൂസിയമായ സഞ്ജീവനി പാർക്ക് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാ സെൻ ഉൾപ്പെടെയുള്ളവർ കേരളത്തിന്റെ വളർച്ചയെ പ്രശംസിച്ചവരാണ്.
മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞത്തോടെ വിവിധ മേഖലകളിൽ ഏറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളതിന് അനേകം ഉദാഹരണങ്ങൾ ഉണ്ട്. അത്തരത്തിലൊന്നാണ് ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും കലാമൂല്യവും മൂല്യവർദ്ധിതവുമായ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് തീർത്ത ഇവിടുത്തെ മ്യൂസിയം. ഉത്പാദന മേഖലയിലും കൂടുതൽ വളർച്ച കൈവരിക്കാനുള്ള യാത്രയിലാണ് കേരളം- അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളും തുരുമ്പിച്ച കമ്പികളുമൊക്കെ ഇവിടെ ശില്പങ്ങളായി കൗതുക മുണർത്തുകയാണ്. വജ്ര ജൂബിലിഫെലോഷിപ്പ് കലാകാരന്മാരാണ് ഇവ ഒരുക്കിയത്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലീലാമ്മ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. അജയ് രാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
മന്ത്രി കെ. എൻ. ബാലഗോപാൽ ഫെലോഷിപ്പ് കലാകാരൻമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഹരിതകർമ്മസേന അംഗങ്ങളെയും ആദരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്അഡ്വ. വി.സുമാലാൽ,നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ കരിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശോഭ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, അഡ്വ. എസ് ഷൈൻകുമാർ കൊട്ടാരക്കര ബ്ലോക്കിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എം. തങ്കപ്പൻ, എ. അഭിലാഷ്, സജനി ഭദ്രൻ ബ്ലോക്ക് മെമ്പർമാരായ കെ. മിനി, കെ. ഐ. ലതീഷ്, ദിവ്യ സജിത്ത്, ഗീതാ ജോർജ്ജ്, ബി. ബിന്ദു, ജി. തോമസ്, മിനി അനിൽ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here