സംസ്ഥാനത്ത് ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകൾ നാളെ വീണ്ടും തുടങ്ങും

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാള തുടങ്ങും. പുതുക്കിയ മാർഗരേഖ ഇന്ന് പുറത്തിറക്കും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക.

കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയും കേസുകളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് ചെറിയ ക്ലാസുകളും കൂടി തുറക്കാനുള്ള തീരുമാനം. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കൂടിവന്നപ്പോഴാണ് ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ അടച്ചിടാൻ തീരുമാനിച്ചത്. ആദ്യ ആഴ്ചയിൽ ഉച്ചവരെ മാത്രമാകും സ്‌കൂളുകളില്‍ ക്ലാസ് ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News