പിക്കപ്പ് വാനിൻ്റെ ടയർ മാറ്റിയിട്ടുകൊണ്ടിരുന്ന രണ്ടു പേർ ലോറിയിടിച്ചു മരിച്ചു

ആലപ്പുഴ പൊന്നാംവെളി ദേശീയ പാതയിൽ പഞ്ചറായ പിക്കപ്പ് വാനിൻ്റെ ടയർ മാറ്റിയിട്ടുകൊണ്ടിരുന്ന രണ്ടു പേർ ലോറിയിടിച്ചു മരിച്ചു. പിക്കപ്പ് വാനിൻ്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജു
ബിജുവിനെ സഹായിക്കാനെത്തിയ പട്ടണക്കാട് സ്വദേശി മോഴികാട്ട് വാസുദേവൻ (58) എന്നിവരാണ് മരിച്ചത്.

പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറ്റാൻ സഹായിക്കാനെത്തിയതാണ് വാസുദേവൻ. സൈക്കിളിൽ അമ്പലത്തിൽ പോയ ശേഷം മടങ്ങുമ്പോൾ ഒറ്റയ്ക്ക് പഞ്ചറായ ടയർ മാറ്റുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതാണ് വാസുദേവൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here