ശ്രവണാസ്വാദനത്തിന്‍റെ ഓര്‍മകള്‍ പുതുക്കി ഇന്ന് ലോക റേഡിയോ ദിനം

ഇന്ന് ലോക റേഡിയോ ദിനം. ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങള്‍ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.

1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള്‍ ഇന്ത്യ റേഡിയോ ആയി മാറി.

ഇന്നും ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ മാധ്യമമാണ് റേഡിയോ. ഏറ്റവും വ്യാപകമായി അത് ഉപയോഗപ്പെടുകയും ചെയ്യുന്നു. ഒരേ സമയം ഏറ്റവും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ കഴിയും എന്നതാണ് റേഡിയയുടെ പ്രത്യേകത. യാത്രകള്‍ക്കിടയിലും വിനോദവും വിജ്ഞാനവും ലഭിക്കുന്ന മാധ്യമായി റേഡിയോ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു.

റേഡിയോയുടെ ചരിത്രത്തിന് 110 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 1957 ല്‍ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി. 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്. പിന്നീട് 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറി.

ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ അന്യമായെങ്കിലും റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് ദിനചര്യയായി മാറിയ കുറച്ചുപേരെങ്കിലും ഇപ്പോഴുമുണ്ട്.

2011 നവംബര്‍ 3നാണ് യുനസ്‌കോ തങ്ങളുടെ 36ാം സമ്മേളനത്തില്‍ ലോക റേഡിയോ ദിനമായി ഫെബ്രുവരി 13ന് നിശ്ചയിച്ചത്. ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത് 1946ലെ ഈ ദിവസം ഐക്യരാഷ്ട്ര സഭയുടെ റേഡിയോ സ്ഥാപിച്ചു എന്നതിനാലാണ്. 2013 ജനുവരി 14ന് ഐക്യരാഷ്ട്ര സഭ യുനസ്‌കോയുടെ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News